Crassocephalum crepidioides

പാറിപ്പാറി നടന്നിരുന്ന അപ്പൂപ്പൻ താടികൾ ഇന്ന് ചടഞ്ഞ് കുത്തിയിരിപ്പായി.. കാറ്റ് വന്നു വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ കണ്ട കുറ്റിക്കാട്ടിലും പാടവരമ്പത്തും മടി പിടിച്ചു കിടപ്പുണ്ട്.. ചോദിച്ചപ്പോൾ കളിക്കാൻ കൂട്ടില്ല എന്ന്..

ഒന്ന് ആലോചിച്ചാൽ അതും ശരിയാണ്.. വേനൽക്കാല അവധിക്ക് കിട്ടുന്ന ഇച്ചിരി സമയം നാലുകെട്ടിയ വീടിനുള്ളിൽ തീർക്കുന്ന ബാല്യമാണ് ഇന്ന് നമുക്ക് ചുറ്റും.. നാലുചുവരുകൾക്കുള്ളിൽ ഇവരെ തളച്ചിട്ടത് മൊബൈലും, ടി വിയും ആണോ അതോ “പുറത്തു പോയി കളിക്കണ്ടാ“എന്ന അമ്മമാരുടെ അന്ത്യശാസനയാണോ എന്ന് എനിക്കറിയില്ല..കാരണം എന്തു തന്നെ ആയാലും അവിടെ ഇവിടെയായ് അപ്പൂപ്പൻ താടികൾ ചടഞ്ഞു കിടക്കുന്നത് ഏറെ നാളുകളായി ഞാൻ ശ്രദ്ധിക്കുന്നു..

അങ്ങനെ ഇരിക്കേ ഒരു ദിവസം വൈകിട്ടത്തെ പതിവ് കട്ടൻ കാപ്പിയും കുടിച്ച് “മാ ഇപ്പോ വരാം” എന്ന് പറഞ്ഞു, മൊബൈലും താഴെവച്ചു ഞാൻ ഒന്ന് പുറത്തേക്ക് ഇറങ്ങി.. നടക്കുന്നതിനിടെ ഒരുപാട് അപ്പൂപ്പൻ താടികൾ കാണാമെങ്കിലും ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും ആടിയാടി നിന്ന ഒരു അപ്പൂപ്പൻ താടിയോട് മെല്ലെ ഞാൻ ചോദിച്ചു “എന്റെ കൂടെ കളിക്കാൻ പോരുന്നോ?“.. ചോദിച്ചതും വീശിയ ഇളം കാറ്റിൽ വന്ന് എന്റെ കൈക്കുമ്പിളിൽ ഇരുന്നു..

പീന്നീട് ഞങ്ങൾ കണ്ട പറമ്പിലും, തൊടിയിലും,മൂവാണ്ടൻ മാവിൻ കൊമ്പിലും, ഇടവഴിയിലും ഒക്കെ ആയി പാറിപ്പാറി നടന്നു.. ഇടയ്ക്ക് അവനെ ഒരു പൂച്ച പിടിക്കാൻ നോക്കിയെങ്കിലും പിടികൊടുക്കാതെ അവൻ എന്റെ പിറകെ കൂടി..

എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് വരാൻ കൂട്ടാക്കാതെ അവൻ എങ്ങോ പറന്നു പോയി..

ഇക്കാലത്ത് ഇങ്ങനെ ചില നിമിഷങ്ങൾ അപൂർവ്വമാണ്.. കൂട്ടിലടച്ച പട്ടിയെപ്പോലെ വെള്ള പൂശിയ നാലു ചുവരുകൾക്കുള്ളിലാണ് ഇന്ന് നമ്മുടെ ജീവിതം.. പഴയതുപോലെ അപ്പൂപ്പൻ താടി പറത്താനും, മഞ്ചാടിക്കുരു പെറുക്കാനും, മണ്ണപ്പം ചുട്ടും-കണ്ണാരം പൊത്തി കളിക്കാനും, ആൽമരചോട്ടിൽ വട്ടം കൂടി തമാശ പറയാനും ആളില്ലാതായിരിക്കുന്നു.. സമൂഹമാധ്യമങ്ങളുടെ കടന്നു കയറ്റം മനുഷ്യനെ സമൂഹത്തിൽ നിന്നും വേർപ്പിരിച്ചിരിക്കുന്നു.. തെളിച്ചു പറഞ്ഞാൽ ഒരു നാലു കെട്ടിനുള്ളിൽ നിന്ന് മറ്റൊരു നാലു കെട്ടിനുള്ളിലേയ്ക്കുള്ള ഒരു യാത്രയായി മാറിയിരിക്കുന്നു നമ്മുടെ ജീവിതം.. കുനിഞ്ഞിരുന്ന് കുനിഞ്ഞിരുന്ന് ചുറ്റും ഉള്ളത് കാണാതെയായി..

ഞാനും ഒട്ടും വ്യത്യയ്തനല്ലാ.. നാടോടുമ്പോൾ നടുവേ ഓടി ഞാനും ഇന്ന് പുറത്ത് ഇറങ്ങാതെയായി.. നാലു കെട്ടിനുള്ളിൽ ഒരു പട്ടിയെപോലെ.. കെട്ടു പൊട്ടിച്ചു ഇന്നത്തെ പോലെ ഇനി എന്നും പുറത്തിറങ്ങിയാൽ എന്താ എന്ന ഒരു ആലോചന.. വഴിയരികിൽ ചിതറി കിടക്കുന്ന മഞ്ചാടിക്കുരു പെറുക്കാൻ, ഓലപ്പന്ത് ഉണ്ടാക്കാൻ, മണ്ണപ്പം ചുടാൻ, കണ്ണ് പൊത്തി കളിക്കാൻ, പുളി ഉറുമ്പ് കടിക്കാതെ ലൂപിക്കാ പറിക്കാൻ, കണ്ട് പറമ്പിലും, തൊടിയിലും , പാടത്തും ഒക്കെ ഓടി കളിക്കാൻ, സന്ധ്യയ്ക്ക് അമ്പലക്കുളത്തിൽ മുങ്ങി നിവരാൻ, അങ്ങനെ ഇന്നലെ കണ്ട അപ്പൂപ്പൻ താടി പോലെ പുറത്തു പാറിപ്പാറി നടക്കാൻ ഒരു മോഹം..

KIDANGAMPARAMBU SREEBHUVANESWARY TEMPLE 

KIDANGAMPARAMBU SREEBHUVANESWARY TEMPLE is one of the ancient and primordial shrines in Kerala. The presence of the mighty goddess Sree Bhuvaneeswari Devi makes the temple prominent radiant and lustrous. Thousands of devotees get relieved from their troubles and mess here. The temple has a majestic Rajagopuram or Vimanam which is not found anywhere in Kerala other than Sree Padmanabha Swamy Temple in Thiruvanandapuram .Here Devi lends her hand to all devotees irrespective of their cast gender and nationality. She is also well-known as bhaktadaasi which means the maid of devotees.

Marthanda Varma the mighty king of Venadu assaulted Chempakassery and marched to invade Cochi. On this course the troop camped near a trench at the northern end of Chempakassery. There, was a wood with thorny hedges and the armed forces used this area as their lavatory.But eventually some members of the militia affected smallpox and the soothsayers supposed that the troops contaminated a holy temple buried underground.

The generous king was ready to give his price. He once again invited astrologers and they said that there was a temple underground and a powerful divinity’s place of abode was contaminated by the soldiers. When the king’s people dug the place thy could find the remnants of an ancient temple beneath.

As guided by the astrologers, the king ordered to build a new temple there and one called Thyvelikkakathu Arayan came forward to undertake the job.65.5 paras of paddy field and a lot of land was presented tax free to meet daily expenses. A marvelous temple was constructed and enquiries were made of the earlier possessors of the temple. The vellala pillas of the region alleged that a group of Namboothiries were there about seven centuries back and they worshipped a powerful deity whose temple was found beneath. Moreover information they got was ,in due course a group of Brahmins left the place and others merged in devi herself. Many years after the departure of the Brahmins, a toddy tapper who was a devote of devi found a wooden stool in the temple premises He cut off the hedges around it and began to light a metal lamp there. When he became aged began to travel to many lands like a saint. But he reached to light the lamp before devi at the first day of each Malayalam month.This saint like toddy tapper is known as Bhandasanyasi. Eventually Bhandasanyasi also merged with devi and once again the old temple became deserted.

After many years a devotee called Veluppillai reached there and began to worship Devi. This lasted till his death and after that once again the temple was left dumped

All these facts were derived from Vellalappillas. The king’s people enquired whether any title-holders of Bhandsanyasi or Veluppillai is alive. But they could find none. So the temple and the surrounding areas were given to a group of land lords of the vicinity. But these land lords misused and sold off the precious assets of the temple and at last the administration of the temple was vested with Tayyil Ayyaru Kochupanicker. In 1084 K.E the administration came to a local body and in 1100 K.E,Nellikka Parambil Mr. Venki became the president of the Kshethra Yoga or temple committee.

In due course advocate K M Krishnan took his charge as president and Shri Vacheyil Kochukutty turned to be the secretary and Shri Charan contractor became the treasurer. With their hard slog, they paid off the temples debts with the co operation of the general public and regained the properties of the temple which were entertained by others. They are responsible for the construction of the Guru Mandiram in the temple.

The admirable services of the following presidents Parambil Shri Velayudhan Muthalali and Shri Kelamangalam Shri V K Damodaran are memorable. Shri V K Damodaran regained the properties and rennovated the old temple. More over the granite sreekovil,Chuttambalam,Aana kottil ect were also constructed during his period.

This temple is one of the rare temples in Kerala with Shadadhara prathista which provides the devotees affluence, wealth and prosperity.In 1981 this temple is registered in accordance with Thirukkochi Charity Scientific & Charitable Socities Act. L P School, nursery teacher training centre.printing press,shoppin complex,womens hostel ect.are run by the temple trust. The sculpture –rich Seevelippura of this temple is extra ordinary. The benevolence of these sculptures is admired by thousands of devotees and general public. Elements of Lord Krishnas birth, life history and swargarohana are depicted attractively in these sculptures. The aanakkottil is decorated with beautiful oil paintings whose topics are from the epic Ramayana.

Mr K.Sankaran Kalarikal set up the Bhadrakali temple, Navagraha temple and SreeKrishna temple with the blessings of devotees.And he is the visionary who set up Sankaracharya and Sree Narayana Guru Bhuvaneswary shopping complex and the Kanaka jubilee Mandir.

Khrethakulam was put in place by Mr Mani Kandathil and the second floor of Kalarikal Sankaran Complex was also constructed by him . The now serving president Shaji Kalarikal renovated the Siva Temple and Erected an ornamental brass flag mast in front of the shrine of Bhadrakali. His further efforts are the brass metal covering of the Mukha Mandapam of Bhagavathi temple, Bhadrakali temple and SreeKrishna temple. Renovation of working women’s hostel and re coloring of the Rajagopuram art gallery are also his crown feathers.

പാലപ്പൂ

കാലം ശിശിരം എന്നറിയാതെ പാലപ്പൂ പൂക്കുന്നതും കാത്ത് ഞാൻ മുറ്റത്തെ പാലമരത്തിൻ കീഴിൽ ഏറെ നേരം കാത്ത് നിന്നു.. പാലപ്പൂവിൻ ഉന്മാദമറിയാൻ നേരം ഏറെ ഇരുട്ടിയിട്ടും ഞാൻ കാത്ത് നിന്നു… അതുവഴി വന്ന ഒരു മിന്നാമിനുങ്ങിൻ കൂട്ടം എനിക്ക് കൂട്ടായി അവിടെ ചടഞ്ഞിരിപ്പായി.. കാലം എന്തെന്നറിയാതെ പാലപ്പൂവിൻ വസന്തം കാത്ത് എന്നോടൊപ്പം അവരും..

പേരക്ക തപ്പിയിറങ്ങിയ വവ്വാലാകട്ടെ ഞങ്ങളെ ശ്രദ്ധിക്കാതെ അങ്ങനെ അങ്ങ് പറന്നുപോയി.. കാത്ത് കാത്ത് ക്ഷമകെട്ട് മിന്നാമിനുങ്ങുകൾ, പാലമരത്തിൻ ചുറ്റും വട്ടം ഇട്ടു പറന്നു.. കൊമ്പിലിരുന്ന മൂങ്ങ മൂളിയതുകൊണ്ടാണോ, അതോ കൊഴിഞ്ഞു വീണ ഇലകൾ കണ്ടിട്ടാണോ എന്നറിയില്ല വട്ടം ഇട്ടു പറന്നവർ പെട്ടെന്ന് എന്നെ തനിച്ചാക്കി എങ്ങോ പറന്നു പോയ്..

അരവട്ടം തികയ്ക്കാത്ത ചന്ദ്രന് ചുറ്റും ചിതറി കിടക്കുന്ന നക്ഷത്രങ്ങളെ നോക്കി കുറച്ചു നേരം ഞാൻ ഇരുന്നു.. വാലിനു തീപിടിച്ച് ഹനുമാൻ ലങ്കയിലേക്ക് പോയത് പോലെ വാൽ നക്ഷത്രങ്ങൾ ഓടിപ്പോകുന്നതും ഞാൻ കണ്ടു..

ഇതിനിടയിൽ എപ്പോഴൊ പാലമരത്തിൻ എത്താ കൊമ്പത്തെ അവസാനത്തെ ഇലയും കൊഴിഞ്ഞു വീണു.. അതോടുകൂടി കാത്തിരിപ്പിന് വിരാമമിട്ട് ഞാൻ വീട്ടിലേക്ക് മടങ്ങി.. കാത്തിരിപ്പിന്റെ നൊമ്പരം മഴയായി പെയ്തിറങ്ങുമ്പോൾ, മഴയുടെ നനവിൽ തളിരിട്ടു പാലപ്പൂവിൻ മൊട്ടുകൾ..

വസന്തം ഒട്ടും തന്നെ ദൂരെയല്ലാ എന്ന പ്രതീക്ഷയിൽ..വരാന്തയിലെ ചാരുകസേരയിൽ ഇരുന്ന് ഞാൻ എന്റെ കാത്തിരിപ്പ് തുടരുന്നു..